കൊച്ചി: വിമാനത്താവളക്കമ്പനി (സിയാല്‍) ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമസ്ത മേഖലകളിലും അഭിമാനകരമായ വളര്‍ച്ച നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. സിയാല്‍ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി. ഓഹരിയുടമകള്‍ക്ക് 21 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ നേടിയ വളര്‍ച്ച സ്തുത്യര്‍ഹമാണ്. മൊത്തവരുമാനവും ലാഭവും മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ തോതില്‍ വര്‍ധിച്ച് യഥാക്രമം 413.96 കോടി രൂപയും 144.58 കോടി രൂപയുമായി. വരുമാനത്തില്‍ 19.69 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവുമാണ് കമ്പനി രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം 64 ലക്ഷമായി വര്‍ധിച്ചു. ഈ രംഗത്തെ ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 2016 മെയില്‍ പ്രവര്‍ത്തനക്ഷമമാകും,.
സിയാലിന്റെ ഓഹരിയുടമകള്‍ക്ക് 21 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. ഇതോടെ കമ്പനി ഇതുവരെ വിതരണം ചെയ്തിട്ടുള്ള ലാഭവിഹിതം 153 ശതമാനമായി ഉയര്‍ന്നു. മന്ത്രി കെ.ബാബു, എന്‍.വി.ജോര്‍ജ്, ഇ.എം.ബാബു എന്നിവരുടെ ഡയറക്ടര്ബോര്ഡിലേയ്ക്കുള്ള പുനര്‍നിയമനവും സ്വതന്ത്ര ഡയറക്ടര്‍മാരായി റോയ് കെ.പോള്‍, രമണി ദാമോദരന്‍ എന്നിവരുടെ നിയമനവും ഡയറക്ടറായി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നിയമനവും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.
മന്ത്രി കെ.ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്, ഡയറക്ടര്‍മാരായ എം.എ.യൂസഫ് അലി, സി.വി.ജേക്കബ്, ഇ.എം.ബാബു, റോയ് കെ.പോള്‍, രമണി ദാമോദരന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ .സുനില്‍ ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: