കണ്ണൂര്‍: സംസ്ഥാന കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയ്ക്ക് ഇന്നലെ പോലീസ് മൈതാനിയില്‍ തുടക്കമായി. ഗ്രാമ വികസന മന്ത്രി കെ. സി.ജോസഫ് മേള ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.പി.മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്‍ഷിക അവാര്‍ഡുകളുടെ വിതരണവും കര്‍ഷകര്‍ക്കുള്ള അഗ്രികാര്‍ഡ് വിതരണവും ചടങ്ങില്‍ വെച്ച് നടന്നു.
മേളയ്ക്ക് മുന്നോടിയായി കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ഘോഷയാത്ര സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ചു. ഖത്തറിലെ പ്രവാസികള്‍ക്ക് കൃഷി നടത്താന്‍ പശ്ചാത്തലമൊരുക്കിയ മുഹമ്മദ് അല്ദോസരിക്കും ദോഹയില്‍ നെല്‍കൃഷി വിളയിച്ച പ്രവാസികള്‍ക്കുമുള്ള അവാര്‍ഡ് ദാനവും നടന്നു.
26 വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികള്‍ നടക്കും. 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജൈവകൃഷി സെമിനാറില്‍ ജനപ്രതിനിധികളും കാര്‍ഷിക ശാസ്ത്രജ്ഞരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: