കൊച്ചി: കേരളത്തിലെ വ്യവസായ, തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കമ്പനി സെക്രട്ടറിമാരുടെ സേവനം വളരെ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) ആഭിമുഖ്യത്തില്‍ പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരുടെ 16-ാമത് ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വളര്‍ച്ചക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ സ്റ്റാര്‍ട്ട് അപുകളുടെ വളര്‍ച്ച ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കേരളം നേടിയിട്ടുള്ളത്. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കും കൊച്ചിയിലെ സ്റ്റാര്‍ട് അപ് വില്ലേജും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചു വരുന്നു.
പുതുതായി വ്യവസായ രംഗത്തെത്തുന്നവര്‍ക്ക് സാങ്കേതിക, മാനേജ്മെന്റ് തലങ്ങളില്‍ പ്രാവിണ്യമുണ്ടെങ്കിലും മാറി വരുന്ന കമ്പനി നിയമങ്ങളെ കുറിച്ച് അവബോധം കുറവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനി സെക്രട്ടറിമാരുടെ സേവനം അനിവാര്യമാണ്. ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ നിയമങ്ങള്‍ പലപ്പോഴും പരിഷ്കരിക്കപ്പെടുകയും സങ്കീര്‍ണത ഏറുകയും ചെയ്യുന്നതിനാല്‍ കമ്പനി സെക്രട്ടറിമാരുടെ ഉത്തരവാദിത്വം ഭാരിച്ചതാണ്. ഐസിഎസ്ഐ പ്രസിഡന്റ് അതുല്‍ എച്ച്. മേത്ത അധ്യക്ഷനായിരുന്നു. ബെന്നി ബഹന്നാന് എംഎല്‍എ, ഐസിഎസ്ഐ കൗണ്‍സില്‍ അംഗങ്ങളായ ആഹഌദ റാവു, ഡി. നാഗേന്ദ്ര റാവു, എസ്.പി. കാമത്ത്, അരുണ്‍.കെ. കമലോത്ഭവന്‍, അതുല്‍ എച്ച. മേത്ത, വിനീത് കെ. ചൗധരി, പി. ശിവകുമാര്‍, ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ് ഒഫീഷ്യേറ്റിംഗ് സെക്രട്ടറി സുതനു സിന്‍ഹ എന്നിവര്‍ സംസാരിച്ചു.
ജിഎസ്ടി, നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണല്‍, എമര്‍ജിംഗ് ഏരിയാസ് ഓഫ് പ്രാക്ടീസ് തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. കാലിബറേറ്റിംഗ് കോമ്പീറ്റന്‍സ് ഫോര്‍ അച്ചീവിംഗ് എക്സലന്‍സ് എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന വിഷയം. വിവിധ സമ്മേളനങ്ങളില്‍ സുധീര്‍ ബാബു, ഡോ. സത്യപ്രകാശ്, അഡ്വ. ജസ്മീത് വധേര, ഡോ.കെ.എസ്.രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: