കോഴിക്കോട്: വനം-വന്യ ജീവി വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ നിയന്ത്രണമോ താല്‍പ്പര്യമോ ഇല്ലാത്ത വകുപ്പ് മന്ത്രി രാജിവെക്കണമെന്നും രാജിക്ക് സന്നദ്ധനല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കണമെന്നും കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന മലബാര്‍ മേഖലയിലെ പരിസ്ഥിതി സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേരി തിരിഞ്ഞ് പരസ്പരം പോരാടുകയാണെന്നും ആനവേട്ടക്ക് പുറമേ, ആനകളെയും കാട്ടുപോത്തുകളേയും ഇതര മൃഗങ്ങളെയും വിഷംവെച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും യോഗം ആരോപിച്ചു.
ആനവേട്ട കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തതല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇയാള്‍ മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് തീവണ്ടിയില്‍ യാത്ര പുറപ്പെടുമെന്ന് ഫാം ഉടമസ്ഥനെ അറിയിച്ചതിന് ശേഷം അതേ ഫാമില്‍ തന്നെ മരണം നടന്നുവെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും ആനവേട്ട നടന്നു എന്നതിനാലും മരണം സംഭവിച്ചിരിക്കുന്നത് മഹാരാഷ്ട്രയില്‍ ആണെന്നതിനാലും ഇപ്പോഴത്തെ അന്വേഷണം ഫലപ്രദമാകില്ല. ആനവേട്ടയും പ്രതിയുടെ മരണവും മറ്റും സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: