മുക്കം: മുക്കം അങ്ങാടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച. അങ്ങാടിയിലെ അഭിലാഷ് ജംഗ്ഷനിലുള്ള വിസ്മയഗോള്ഡിലാണ് കവര്‍ച്ച നടന്നത്. മൂന്ന് കിലോഗ്രാം സ്വര്‍ണ്ണവും നാലരകിലോഗ്രാം വെള്ളിയും നാല്ലക്ഷം രൂപയുമാണ് മോഷണം പോയത്. പിന്‍വശത്തെ ചുമര്തുരന്ന് അകത്ത് കയറി ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. സംസ്ഥാനപാതയില്‍ അഭിലാഷ് ജംഗ്ഷനിലുള്ള ബസ്സ്റ്റോപ്പിന്റെ പിന്‍വശത്താണ് സ്ഥാപനം. വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ സ്ഥാപന ഉടമ കൊടുവള്ളി സ്വദേശി ജാബിര്‍ മുക്കം പോലീസില്‍ പരാതി നല്കി. താമരശ്ശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ജ്വല്ലറിയിലെ സിസി ടിവി അടിച്ചുതകര്‍ത്ത നിലയിലാണ്. സ്ഥാപനത്തിന്റെ പിന്‍വശത്തുള്ള പറമ്പിലെ കിണറിന്റെ പരിസരത്ത് നിന്ന് നാല് ഗ്യാസ് സിലിണ്ടറുകളും മൂന്ന് കമ്പിപ്പാരകളും ഏറ് സ്ക്രൂഡ്രൈവറുകളും രണ്ട് ബാഗുകളും പ്ലെയര്‍, പൈപ്പ്റേഞ്ച്, ഗ്യാസ്കട്ടര്‍, കയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കണ്ടെടുത്തു. തൊടുപുഴയിലെയും വളാഞ്ചേരിയിലെയും ഓരോ തുണിക്കടകളുടെ പ്ലാസ്റ്റിക് കവറുകളും കൂട്ടത്തിലുണ്ട്. മുക്കത്തിനടുത്ത നീലേശ്വരത്തെ ഒരു വീട്ടില്‍ നിന്ന് 78 പവന് സ്വര്‍ണ്ണവും 15000രൂപയും രണ്ട് മൊബൈല്‍ഫോണും ഒരു വാച്ചും മറ്റും മോഷണം പോയത് ഇക്കഴിഞ്ഞ 29നാണ്. പരിസരപ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: