കൊച്ചി : ടാറ്റാ ഡോകോമോ കേരളത്തില്‍ 3ജി നെറ്റ്വര്‍ക്ക് വിപുലീകരിയ്ക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. 3ജി വ്യാപനത്തിന്റെ ഭാഗമായി, കേരളത്തിലുടനീളം 300ല്‍ കൂടുതല്‍ 3ജി ടവറുകള്‍ സ്ഥാപിച്ച് നെറ്റ്വര്‍ക്ക് വിപുലീകരിക്കും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും ജില്ലാ ആസ്ഥാനങ്ങളും ഇതിന്റെ പരിധിയില്‍ വരും.
ചാവക്കാട്, ചങ്ങനാശ്ശേരി, ചേര്‍ത്തല, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, തലശ്ശേരി, വര്‍ക്കല എന്നിവിടങ്ങളിലായി 109 പുതിയ ടവറുകള്‍ സ്ഥാപിച്ചു. ഈ ത്രൈമാസ കാലയളവില്‍ 200ല്‍ പരം പുതിയ ടവറുകള്‍ കൂടി സഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: