കൊച്ചി; കുറഞ്ഞ കാലയളവില്‍ കെട്ടിടനിര്‍മ്മാണരംഗത്തെ അംഗീകാരമായ ഡിഎ 2 റേറ്റിംഗ് നേടാനായത് അസറ്റ് ഹോംസിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുകയും, നിര്‍മ്മാണത്തിലെ നിഷ്കര്‍ഷതയും, റേറ്റിംഗുമാണ് സ്ഥാപനത്തിന് പദവി നേടികൊടുത്തത്.
എട്ട് വര്‍ഷം പ്രായമായ ഒരുസ്ഥാപനത്തിന് ആദ്യമായാണ് ഡിഎ 2 റേറ്റിംഗ് ലഭിക്കുന്നത്. സ്പോട്ട്സ് പ്രമേയമായി എട്ട് ഏക്കറില്‍ 900 യൂണിറ്റുള്ള മെഗാ ടൗണ്‍ഷിപ്പ് പദ്ധതിയുള്‍പ്പെടെ ഏഴ് സ്വപ്ന പദ്ധതികള്‍ വരും വര്‍ഷത്തില്‍ കമ്പനി നടപ്പാക്കും.
ആഗസ്റ്റ് മുതല്‍ സപ്തംബര്‍വരെയുള്ള കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോട്ടയത്തെ സഫയര്‍, കൊച്ചിയിലെ ഓഷ്യന്‍ ഗ്രോവ്, കണ്ണൂരിലെ ഹാള്‍മാര്‍ക്ക് എന്നീ മൂന്ന് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉടമകള്‍ക്ക് കൈമാറും.
പത്രസമ്മേളനത്തില്‍ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി പൃഥ്വിരാജ് ചുമതലയേറ്റു. കിഴക്കമ്പലത്ത് സ്പോര്‍ട്ട്സ് പ്രമേയമാക്കിയാണ് അസറ്റ് പ്ലേ എന്ന മെഗാ ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുകയെന്നത് തന്റെ കൂടെ കര്‍ത്തവ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
ക്രിക്കറ്റ്,ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, വോളി ബോള്‍ തുടങ്ങി വിവിധതരം കളികള്‍ക്ക് ഇവിടെ സൗകര്യമുണ്ടായിരിക്കും. എട്ട് ഏക്കറിലാണ് ഈ പദ്ധതി. 900 യൂണിറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ മെഗാ ടൗണ്‍ഷിപ്പ് പദ്ധതിയാണെന്നും ഇവക്ക് ചരുങ്ങിയ റേറ്റിംഗാണ് ഉണ്ടായിരിക്കുക എന്നും കമ്പനി എംഡി സുനില്‍കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: