കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി കൊടുവള്ളി ആരാമ്പ്രം സ്വദേശി ഷഹബാസിനെ ഡിആര്‍ഐ അധികൃതര്‍ പോലീസിന് കൈമാറി. കോഫെപോസ വാറണ്ടുളളതിനാല് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് അധികൃതരുടെ പരാതിയില്‍ ടൗണ്‍ പോലീ സാണ് ഷഹബാസിനെ അറസ്റ്റ് ചെയ്തത്. ഡിആര്‍ഐ അധികൃതരേയും പോലീസി നേയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും മയക്ക്മരുന്ന് കൈവശം വച്ചതിനുമുള്ള പരാതിയില്‍ വീണ്ടും അറസ്റ്റുണ്ടാകും. നേരത്തെ കോഫെപോസ വാറണ്ടുളളതിനാല് ഈ കേസില്‍ അറസ്റ്റ് പിന്നീട് മാത്രമേ നടക്കൂ. ആഭ്യന്തരവകുപ്പ് നേരത്തെ കോഫെപോസ വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യാനായി പോലീസിനെ ചുമത ലപ്പെടുത്തിയിരുന്നതാണെന്നും അതിനാലാണ് പോലീസിന് കൈമാറുന്ന തെന്നും ഡിആര്‍ഐ കേന്ദ്രങ്ങള്‍ പറഞ്ഞു.
കോഴിക്കോട് ബീച്ചിന് സമീപം വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് അധികൃതരും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിടിയി ലാവുമ്പോള്‍ ഇയാളുടെ കൈവശം 2.5 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. ഡിആര്‍ഐ ഇന്‍സ്പെക്ടറുടെ കൈ കടിച്ച് മുറിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടു കാരുടെ സഹായത്തോടെ ഇയാളെ പിടികൂടു കയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെയുള്ള സംഘത്തെ ഉപയോഗിച്ച് ആറ് കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ നേരത്തെ അറസ്റ്റിലായ ഷഹബാസ് ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോവുക യായിരുന്നു. കോഫെപോസ ഉള്‍പ്പെടെ ഷഹ ബാസിനെതിരെ 2011 മുതല്‍ നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: