മലപ്പുറം: നിയമങ്ങള്‍ ലംഘിക്കുന്നത് ഒരു തരം മാനസിക പ്രശ്നവും അഹങ്കാരവുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ഉമ്മര്‍ ഫാറൂഖ്. ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിക്കുന്നവര്‍, വലതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നതുമെല്ലാം ഒരുതരം മാനസിക രോഗമായി മാറിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ ബോധവല്‍ക്കരണമാണ് വേണ്ടത്. റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറത്ത് നടത്തിയ റോഡ് സുരക്ഷാ ജന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത വേഗതയും ഓവര്‍ടേക്കും നിയന്ത്രിക്കാന്‍ നടപടികള്‍ ആവശ്യമാണെന്ന് മുന്‍ ജില്ലാ കലക്ടര്‍ കെ.പി.ബാലകൃഷ്ണന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രകാശ്.പി.നായര്‍ അദ്ധ്യക്ഷത വഹിച്ചു.റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദു, ഡിവൈഎസ്പി പ്രജോഷ്, എംവിഐ ഇ.അനുമോദ് കുമാര്‍, സി.ഉദയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കവറൊടി മുഹമ്മദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കാദര്‍ തേഞ്ഞിപ്പലം, ഫ്രാന്‍സിസ് ഓണാട്ട്, പി.വി.ബദറുന്നീസ, പുഴിത്തറ പോക്കര്, എ.ടി.സെയ്താലി, ഇ.സുലൈമാന്‍ മാസ്റ്റര്‍, ഹംസ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി. കെ. സെയ്ത് സ്വാഗതവും എ. ഡി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഹനീഫാ രാജാജി സംവിധാനം ചെയ്ത നിയമങ്ങള്‍ ലംഘിക്കാനുള്ളത് എന്ന ഏകാഭിനയം മാസ്റ്റര്‍ കൃഷ്ണനുണ്ണി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: