പത്തനംതിട്ട: ചകിരി മുതല്‍ അത്യാധുനിക കയര്‍ ഉല്‍പ്പന്നം വരെ നിര്‍മിച്ച് വിപണനം ചെയ്യുന്ന ട്രാവന്‍കൂര്‍ കയര്‍ കോപ്ളെക്സ് ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ 19ന് പ്രവര്‍ത്തനം ആരംഭിക്കും. കയര്‍ കോര്‍പ്പറേഷന്റെ നാലാമത് ഡിവിഷനാണ് ഏനാദിമംഗലത്ത് തുടങ്ങുന്നത്. വിലയ്ക്കു വാങ്ങിയ പത്ത് ഏക്കര്സ്ഥലത്ത് മൊത്തം 100കോടിയുടേതാണ് ഫാക്ടറിയുടെ മുതല്‍ മുടക്കെന്ന് കോര്പ്പറേഷന് ചെയര്മാന് കെ. ആര്. രാജേന്ദ്രപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 60കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്.
കയര്‍ക്രാഫ്റ്റ് എന്ന പേരിലാണ് ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര, വിദേശ വിപണികളിലെത്തുന്നത്. കയറ്റുമതിയുടെ 60 ശതമാനം ഇറ്റലിയിലേക്കും ബാക്കി ഒന്‍പതു രാജ്യങ്ങളിലേക്കുമാണ്. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത രണ്ട് ടഫ്റ്റിംഗ് യന്ത്രങ്ങളാണ് ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി 4800ച.മീറ്റര്‍ കയര്‍ ടഫ്റ്റിംഗ് മാറ്റ് നിര്‍മിക്കാന്‍ കഴിയും. 19ന് വൈകിട്ട് മൂന്നിന് അടൂര്‍ ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കിലെ ഫാക്ടറി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: