മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍. ഇന്ന് രൂപയുടെ മൂല്യം ഒരു ശതമാനമിടിഞ്ഞ് 64.85 രൂപയിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാവാന്‍ കാരണം.
കയറ്റുമതി ആകര്‍ഷകമാക്കി സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ചൈന യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആറു ദിവസമായി രൂപയുടെ മൂല്യമിടിയുന്നത് തുടരുകയാണ്. ഇത് തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ വില 65 രൂപയിലേക്കെത്താന്‍ ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: