പാലക്കാട്: ജൂനിയര്‍ റെഡ് ക്രോസും, വിവേകാനന്ദദാര്ശനിക സമാജവും, ദേശീയ അധ്യാപക പരിഷത്തും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഭിമാന്‍ പ്രശ്നോത്തിരിയും, അബ്ദുള്‍ കലാം അനുസ്മരണ സ്വാഭിമാന സംഗമവും നടത്തുന്നു.
15 ന് ഉച്ചയ്ക്ക് 1.30ന് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പ്രശ്നോത്തരിയില്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മത്സരമുണ്ടാവും. ക്ലാസ്, സ്കൂള്‍ എന്നിവ തെളിയിക്കുന്നതിന് ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഇന്ത്യന്‍ സ്വാതന്ത്രയസമരം, ഭാരതീയ പൈതൃകം, ധീര ദേശാഭിമാനികളുടെ ജീവചരിത്രം, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചോദ്യങ്ങള്‍.
3.30ന് നടക്കുന്ന ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അനുസ്മരണ സ്വാഭിമാനസംഗമം ഒ.വി.വിജയന് സ്മാരക സമിതി ചെയര്മാന് പ്രൊഫ.കെ.ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: