ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ ആഗസ്റ്റ് 14 മുതല്‍ 23 വരെ നടക്കുന്ന അഞ്ചാമത് അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13ന് രാവിലെ ഏഴിന് പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര തങ്കിക്കവല ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തില്‍ ഉച്ചയോടെ എത്തിച്ചേരും.
14ന് ഉച്ചയ്ക്ക് രണ്ടിന് ഗണപതി വിഗ്രഹവും പ്രതിമയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സത്രവേദിയിലേക്ക് പുറപ്പെടും. മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാഗവത സത്രം ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിദ്വല്‍ – ജ്ഞാനസദസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു അവാര്‍ഡ് ദാനം നിര്‍വഹിക്കും. ക്രിക്കറ്റ്താരം ശ്രീശാന്ത് മുഖ്യാതിഥിയായിരിക്കും.
15 ന് ഉച്ചയ്ക്ക് രണ്ടിന് ആചാര്യസദസ്, ഡോ. പ്രദീപ് വര്‍മ്മ പ്രഭാഷണം നടത്തും. 16 ന് വൈകിട്ട് 4.45 ന് കയറും കരപ്പുറവും എന്ന വിഷയത്തെ കുറിച്ച് നടക്കുന്ന വിജ്ഞാനസദസ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. 17 ന് വൈകിട്ട് 4.45 ന് കാര്‍ഷിക സദസില്‍ പൗള്‍ട്രി കോര്പ്പറേഷന് ചെയര്മാന് കെ. പത്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും. റിട്ട. കൃഷി ഡയറക്ടര്‍ ആര്. ഹേലി ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ജി.വി. റെജി വിഷയം അവതരിപ്പിക്കും.
18 ന് ഉച്ചയ്ക്ക് രണ്ടിന് കെ.പി. ശേഷാദ്രിനാഥ ശാസ്ത്രി ആത്മീയ പ്രഭാഷണം നടത്തും. വൈകിട്ട് 4.45 ന് വിജ്ഞാന സദസ് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ. സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. 19 ന് വൈകിട്ട് 4.45 ന് നാരീസദസിന്റെ ഉദ്ഘാടനം സിനിമാതാരം ഊര്‍മ്മിളാ ഉണ്ണി നിര്‍വഹിക്കും. 20 ന് വൈകിട്ട് 4. 45 ന് നടക്കുന്ന ആരോഗ്യ സദസില്‍ ഡോ. വിജയകുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. ബി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും.
21 ന് ഉച്ചയ്ക്ക് രണ്ടിന് ശിവഗിരി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പ്രഭാഷണം നടത്തും. 22 ന് രാവിലെ 11 ന് ജഗന് മോഹന ഗണപതി, ഉച്ചയ്ക്ക് രണ്ടിന് പ്രഭാഷണം, വൈകിട്ട് 4.45 ന് സാംസ്ക്കാരിക സദസ് കവി അനില്‍ പനച്ചൂരാന് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ ആറിന് വേദപാരായണം, ഏഴിന് സമൂഹ ഗണേശ സഹസ്രനാമ സ്തോത്രം, ഉച്ചയ്ക്ക് രണ്ടിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിക്കും. ഡോ.ജെ. പ്രമീളാ ദേവി സത്രസംഗ്രഹം നല്‍കും. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
സത്രവേദിയില്‍ എത്തുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ഭക്ഷണവും, താമസ സൗകര്യവും നല്‍കുമെന്നും, നിര്‍ധന യുവതിയുടെ വിവാഹത്തിന് സഹായമൊരുക്കുമെന്നും സ്വാഗത സംഘം ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ്, ജനറല്‍ കണ്‍വീനര്‍ പി.ഡി. ഗഗാറിന്, പി.ജി. സദാനന്ദന്, അഡ്വ.പി.കെ. ബിനോയി, കെ.പി. ആഘോഷ്കുമാര്‍, പ്രസാദ് , തുറവൂര്‍ ദേവരാജന്‍, പി.കെ. സുരേന്ദ്രന്, സുരേഷ് മാമ്പറമ്പില്‍, ആര്. പൊന്നപ്പന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: