ആലപ്പുഴ: തുടര്‍ച്ചാനുമതി ഉത്തരവില്ലാത്തതിന്റെ പേരില്‍ ശമ്പളം തടഞ്ഞ ദേശീയപാത സ്ഥലമെടുപ്പ് സ്പെഷ്യല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം ബാങ്ക് അക്കൗണ്ടിലെത്തി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇടപെട്ട് ശമ്പളം നല്കാന് ഉത്തരവായത്.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ ആരംഭിച്ച സ്പെഷ്യല്‍ ഓഫീസ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് രണ്ടാഴ്ച മുമ്പാണ്. ഇതിന്റെ ഭാഗമായി സ്പെഷ്യല്‍ ഓഫീസുകളിലെ ജീവനക്കാരെ മറ്റു ഓഫീസുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തിരുന്നു.എങ്കിലും ഇവരുടെ ശമ്പളം ഇവിടെ നിന്ന് തന്നെ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ ജൂലൈ മാസത്തെ ശമ്പളം നല്കണമെങ്കില് തുടര്‍ച്ചാനുമതി ഉത്തരവ് ലഭിക്കണമെന്ന് ട്രഷറി ഓഫീസ് ആവശ്യപ്പെട്ടതോടെ വ്യാഴാഴ്ച വരെ ശമ്പളം ലഭിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ ജീവനക്കാര്‍ കലക്ടറേറ്റില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിനായി ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടന ഇടപെടാന്‍ വൈമുഖ്യം കാണിച്ചതും പ്രതിഷേധത്തിനിടയാക്കി.
എന്നാല്‍ സംഭവം ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ രാവിലെ തന്നെ ശമ്പളം ഇന്ന് ലഭിക്കുമെന്ന് അറിയിച്ചു കലക്ടറേറ്റില്‍ നിന്നും ട്രഷറി ഓഫീസില്‍ നിന്നും സ്പെഷ്യല്‍ ഓഫീസിലേക്ക് സന്ദേശം പോകുകയായിരുന്നു. മറ്റ് ഓഫീസുകളിലെ ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് അടിയന്തര സന്ദേശം നല്കാന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസില്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
ഈ മാസത്തെ ശമ്പളം ലഭിച്ചെങ്കിലും സ്പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനാല്‍ വരും മാസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. അതിനിടെ ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനക്കെതിരെ നിരന്തരം പണപ്പിരിവ് ആരോപണമുയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ ജില്ലാ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു.ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചതായറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: