തുറവൂര്‍: വൈദ്യുതി ബോര്‍ഡില്‍ മാത്രം കൈപ്പറ്റു രസീതിന് മുന്നൂറ് രൂപ ഫീസ്. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരാതിയോ അപേക്ഷയോ നല്‍കുന്നതിന് കേവലം പത്തു രൂപമാത്രം ഫീസായി ഈടാക്കുകയും പരാതികള്‍ക്കും അപേക്ഷകള്‍ക്കും കൈപ്പറ്റു രസീത് നല്‍കുകയും ചെയ്യുമ്പോഴാണ് പട്ടണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ കൈപ്പറ്റു രസീതു നല്‍കുന്നതിന് മുന്നൂറുരൂപ ഫീസായി ഈടാക്കുന്നത്.
സാധാരണക്കാരായ ഉപഭോക്താക്കളാണ് ബോര്‍ഡിന്റെ നടപടി മൂലം ദുരിതത്തിലാകുന്നത്. അപേക്ഷ നല്കുന്ന ഉപഭോക്താവിന് തുടര്‍ നടപടികളെക്കുറിച്ചറിയാനുള്ള അവകാശം നിഷേധിക്കുന്നതാണ് ഈ നിയമമെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ ആക്ഷേപമുയരുന്നു. കൈപ്പറ്റു രസീത് വാങ്ങാതെയുള്ള അപേക്ഷകള്‍ സംബന്ധിച്ച് പിന്നീടുള്ള അന്വേഷണങ്ങളില്‍ അപേക്ഷ കാണാനില്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നത്.
വിവരങ്ങളറിയാനെത്തുന്ന ഉപഭോക്താക്കളോട് ധാര്‍ഷട്യം നിറഞ്ഞ പെരുമാറ്റമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നതത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: