കൊച്ചി: ടൂറിസം വികസന സാധ്യതകള്‍ ലക്ഷ്യമാക്കി ദക്ഷിണാഫ്രിക്കന്‍ ടൂറിസം സംഘടിപ്പിച്ച ലേണ്‍ സൗത്ത് ആഫ്രിക്ക പരിശീലന പരിപാടി കൊച്ചിയില്‍ സമാപിച്ചു. ലേണ്‍ സൗത്ത് ആഫ്രിക്കയുടെ ആറാം പതിപ്പാണിത്. ജൂലൈ 13 ന് ഗോവയില്‍ ആരംഭിച്ച പരിപാടി ആഗസ്റ്റ് 4 ന് സമാപിക്കും. 14 നഗരങ്ങളില്‍ ലേണ്‍ സൗത്ത് ആഫ്രിക്ക റോഡ് ഷോ സന്ദര്‍ശനം നടത്തും.
1600 ഇന്ത്യന്‍ പങ്കാളികള്‍ക്ക് പരിശീലനം നല്‍കുകയാണ് ഇത്തവണത്തെ ലക്ഷ്യം. ലേണ്‍ സൗത്ത് ആഫ്രിക്ക ആറാം പതിപ്പ് ഗോവ, അഹമ്മദാബാദ്, ജയ്പൂര്‍, ദല്‍ഹി, ജലന്ധര്‍, ലക്നൗ, കൊല്‍ക്കത്ത, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ട്രിച്ചി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയിലെത്തിയത്. പങ്കെടുക്കുന്ന ട്രാവല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി നടത്തുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്ന ഓരോ നഗരത്തിലേയും ഒരു ട്രാവല്‍ ഏജന്റിന് ദക്ഷിണാഫിക്ക സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് തങ്ങള്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നതായി സൗത്ത് ആഫ്രിക്കന്‍ ടൂറിസം കണ്ട്രി മാനേജന്‍ ഹനേലി സ്ലാബര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: