തുടുത്ത കവിളുകള്‍ ആരാണ് മോഹിക്കാത്തത്. കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം.
ചര്‍മത്തിന് റോസ് നിറം നല്കാന് ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ഇത് വെള്ളത്തില്‍ വേവിച്ച് നന്നായി കുഴമ്പുരൂപത്തില്‍ ഉടയ്ക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂണ്‍ ചീനക്കളിമണ്ണ് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനുട്ടിന് ശേഷം കഴുകിക്കളയുക. കടലപ്പൊടിയില്‍ ഒരു സ്പൂണ്‍ മില്‍ക്ക് ക്രീം മൂന്ന് ടീസ്പൂണ്‍ ഗോതമ്പ് തവിട്, തൈര് എന്നിവ യോജിപ്പിച്ച് മുഖത്ത് തേയ്ക്കുക. 15 മിനുട്ടിനുശേഷം കഴുകി കളയുക. ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കും.
നാരങ്ങാനീരും പാലും തമ്മില്‍ യോജിപ്പിച്ച മിശ്രിതംകൊണ്ട് മസാജ് ചെയ്യുക. രക്തയോട്ടം വര്‍ധിക്കാന്‍ ഈ മാര്‍ഗ്ഗം നല്ലതാണ്. വെള്ളരിക്ക, നാരങ്ങാനീര്, തേന്‍, പാല് എന്നിവ മിശ്രിതമാക്കി ഇതിലേക്ക് ധാന്യമാവും ചേര്‍ത്ത് തയ്യാറാക്കിയ ഫേസ്പാക്ക് തണുപ്പിച്ച ശേഷം മുഖത്തുപുരട്ടി ഏതാനും മിനുട്ടിനുശേഷം കഴുകിക്കളയുക.
ചര്‍മത്തിന് തിളക്കം കിട്ടാന്‍ ബദാംപൊടി സഹായിക്കും. ബദാംപൊടിയില് റോസാപ്പൂദളങ്ങള്‍ ചതച്ചതും പുതിനയിലനീരും തേനും ചേര്‍ക്കുക. ഏതാനും ദിവസം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഫേസ്പാക്കായി ഉപയോഗിക്കാം. ചര്‍മത്തിന് തിളക്കം നല്‍കും ഈ ഫേസ്പാക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: