കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ കോട്ടുക്കല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയില്‍ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം. കേരളസര്‍ക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേ്ര്രതം.~
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദര്‍ശനം ലഭിക്കുകയും അദ്ദേഹം ഈ പാറയില്‍ ശിവക്ഷേത്രം നിര്‍മ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകള്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോള്‍ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു.
ചരിത്രം
ക്ഷേത്രം നിര്‍മ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാര്‍ക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിര്‍മ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഡ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കല്‍ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവല്‍ക്കാരനും ഉളള ക്ഷേത്രങ്ങള്‍ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാന്‍ കഴിയുന്നത്. കറ്റിക്കല്‍ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉല്‍സവം.
കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലെ ഗണപതി വിഗ്രഹം
ഒറ്റപ്പാറയില്‍ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങള്‍ പാറയാല്‍ നിര്‍മ്മിച്ച പീഠത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. മുറികള്‍ക്കു പുറത്ത് പാറയില്‍ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികള്‍ക്കു മുന്നില്‍ അഷ്ടകോണില്‍ നിര്‍മ്മിച്ച കല് മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയില്‍ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങള്‍ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നില്‍ ഭൂത ഗണത്തില്‍ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ഠകളും ഒറ്റപ്പാറയില്‍ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നില്‍ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: