അഞ്ചാലുംമൂട്: പെണ്‍വാണിഭറാക്കറ്റിന്റെ ഇരകളാകുന്നത് യുവാക്കളും വിദ്യാര്‍ത്ഥികളും. നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലും പെണ്‍വാണിഭറാക്കറ്റ് സംഘം പിടിമുറുക്കിയിരിക്കുകയാണ്. സംശയമില്ലാത്ത പ്രദേശങ്ങളില്‍ വാടകയ്ക്ക് വീടുകള്‍ എടുത്തുകൊണ്ടാണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നത്. പെണ്‍കുട്ടികളെ ആവശ്യമുള്ളവരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയാണ് ഇവരുടെ രീതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്ശൃഖംലയാണെന്നാണ് സൂചന.
നിരവധി തവണ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ പിടിക്ക പ്പെട്ടവരാണ് ഇതിന്റെ മുഖ്യസൂത്രധാരന്മാര്. ഇവരുടെ പണം പറ്റുന്ന ചില പോലീസുകാരും ഇവര്‍ കേന്ദ്രീകരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഉണ്ടാകും. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടികളോ അന്വേഷണമോ ഉണ്ടായി പിടിക്കപ്പൈടുമെന്ന അവസരം വരുമ്പോള്‍ ആ വിവരം നല്‍കുന്നത് ഈ പോലീസുകാരായിരിക്കും. സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ജില്ലയില്‍ വന്ന് താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെയും സംഘം ഇരകളാക്കി അനാശാസ്യത്തിന് ഉപയോഗിക്കുന്നതായും സൂചനയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുംമൂട് സ്റ്റേഷന് പരിധിയില്‍ സമാനമായ സംഭവം ഉണ്ടായി. തൃക്കരുവ കേന്ദ്രീകരിച്ച് പെണ്‍വാണിഭറാക്കറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഫ്തിയിലെത്തി നടത്തിയ പരിശോധനയില്‍ ഇത്തരമൊരു സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതായി കണ്ടെത്തി. ഈ വിവരം പോലീസിസ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ജീപ്പ് വരുന്നതുകണ്ട ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നും ഒരു കാറും രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവരെ രാത്രിയില്‍ വിട്ട് അയയ്ക്കുകയായിരുന്നു കസ്റ്റഡിയിലെടുത്തവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
മാസങ്ങളായി തൃക്കരുവ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്കിയെന്നതും അതിന് തെളിവാണ്. വാണിഭസംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരില്‍ വനിതാപോലീസുകാര്‍ ഇല്ലാതിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മലപ്പുറം കോഴിക്കോട് രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഇവിടെ കൂടുതല്‍ എത്താറുള്ളതെന്ന് നാട്ടൂകാര്‍ പറയുന്നു. ഉത്തരം സംഘങ്ങളുടെ ഉന്നതബന്ധം എടുത്തുകാട്ടുന്നതായിരുന്നു അഞ്ചാലുംമൂട്ടിലെ സംഭവം. ഗ്രാമപ്രദേശങ്ങളിലും സഘം പിടിമുറുക്കുന്നത് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന കാരണത്താലാണ്. നഗരപ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെയും റെയ്ഡുകള്‍ നിത്യസംഭവമാകുകയും ചെയ്തതാണ് ഇത്തരം പെണ്‍വാണിഭ റാക്കറ്റുകള്‍ ഗ്രാമങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: