എരുമേലി: ട്രാഫിക് സിഗ്നലുകളില്ലാത്ത കൊരട്ടിയില്‍ മൂന്നു റോഡുകളില്‍ നിന്നും വന്ന മൂന്നു വാഹനങ്ങള്‍ തമ്മില്കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. കാഞ്ഞിരപ്പള്ളി എരുമേലി കണ്ണിമല ഭാഗങ്ങളില്‍ നിന്നും വന്ന മൂന്നു കാറുകള്‍ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണിമല ഭാഗത്തുനിന്നും വന്ന കാര്‍ മറ്റു രണ്ടു കാറുകളില്‍ ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കൊരട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ കാര്‍ ഇടിച്ചു നിന്നതിനാല്‍ മണിമലയാറ്റില്‍ വീഴാതെ രക്ഷപ്പെട്ടു. കാറുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ക്കുമാത്രമാണ് പരിക്കു പറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: