ഈ തലമുറക്കും വരുന്ന തലമുറക്കും സ്വസ്ഥമായ വാസം സാധ്യമാക്കുവാന്‍ വിശ്രമം ഇല്ലാതെ പൊരുതുകയാണ് രാജേശ്വരി രാജേന്ദ്രന് എന്ന അധ്യാപിക. ഈ ധര്‍മ്മ സമരത്തിന് പിന്തുണയുമായി കോളനിവാസികളടക്കമുള്ള നാട്ടുകാരും ഒരു സ്കൂളും കുടെയുണ്ട്. അതുകൊണ്ടാണ് രാജേശ്വരിയേയും സ്കൂളിനേയും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തുന്നത്. വെളിയം രാജേശ്വരി ഭവനില്‍ രാജേശ്വരി വെളിയം ടിവി തോമസ് മെമ്മോറിയല്‍ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപികയാണ്.
കുട്ടികളെ പഠിപ്പിക്കലില്‍ ഒതുങ്ങുന്നതല്ല ടീച്ചറുടെ ജീവിതം. കഥയെഴുത്ത്, കവിതാരചന, ജില്ലാ പഞ്ചായത്ത് മെമ്പര്‍, പരിസ്ഥിപ്രവര്‍ത്തക, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, പരിസ്ഥിതി പ്രവര്‍ത്തനം ഇങ്ങനെ പോകുന്നു പ്രവര്‍ത്തനങ്ങള്‍. കഥയെഴുത്തിലും, കവിതയെഴുത്തിലും തിളങ്ങുന്ന ടീച്ചറുടേതായി ബൊപ്പമ്മ രെങ്കണ്ണ് എന്ന പേരില്‍ ഇരുപത് കഥകളടങ്ങുന്ന കഥാസമാഹാരവും നൂറിലധികം കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതലും ജീവിതാനുഭവങ്ങളുടെ കഥകളാണ് ടീച്ചറിലൂടെ പുറത്ത് വരുന്നത്. കഥാസമാഹരത്തിന്റ റെക്കോര്‍ഡ് വില്പന മുന്നോട്ടുള്ള എഴുത്തിന് കൂടുതല്‍ പ്രചോദനമാണ്.
93 മുതല്‍ അധ്യാപന രംഗത്തുള്ളവര്‍ സ്കൂളിനെ പരിസ്ഥിതി സൗഹൃദമാക്കാനും, ലഹരിക്കെതിരെ പോരാടാന്‍ കുട്ടികളെ പ്രാപ്തരാക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് വിവിധ സംഘടനകളും സര്‍ക്കാരും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു കഴിഞ്ഞു. എട്ട് കോളനികള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ ജില്ലയിലെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത വിദ്യാലയമാക്കി മാറ്റാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ തന്നെ പ്രധാന സംഭവമായി ടീച്ചര്‍ കണകാക്കുന്നത്. 100 വീടുകള്‍ കേന്ദ്രീകരിച്ച് രൂപികരിച്ച ലഹരി വിരുദ്ധ ക്ലബ്ബുകള്‍ വഴി കോളനിയെയും ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് കൊണ്ട് വരുന്നു. കൂടാതെ ടീച്ചറെ തേടിയും നിരവദി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ഗുരുശ്രഷ്ഠ പുരസ്കാരം, ഗുരുമിത്ര പുരസ്കാരം, മികച്ച ചെറുകഥക്കുള്ള വിദ്യാരംഗം അവാര്‍ഡ്, കവിമുദ്ര അവാര്‍ഡ്, വിവിധ മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയ നിരവധി പുരസ്കാരം ഇങ്ങനെ നീളുന്നു പട്ടിക.
10 വര്‍ഷമായി വിദ്യാരംഗത്തിന്റ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിലവില്‍ സബ്ബ് ജില്ലാ കണ്‍വീനറും ജില്ലാ കമ്മറ്റി അംഗവുമാണ്. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലെ അംഗം, ഡിആര്സിഒസ്എസ് ടീം അംഗം, പാഠപുസ്തക പരിഷ്കരണ കമ്മറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ നോമിനിയായി 2000- 2005 കാലയളവില്‍ വെളിയം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം, പാര്‍ട്ടി മണ്ഡലം കമ്മറ്റിഅംഗം, അധ്യാപകസംഘടനയുടെ വനിതാ ഫോറത്തിന്റ സംസ്ഥാന ചെയര്‍പേഴ്സണ്‍, പോഗ്രസീവ് റൈട്ടേഴ്സ് ഫോറം, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു.
അടുത്ത സമയത്ത് വിപ്ലവ സംഘടനകളോടെ വിട പറഞ്ഞ് ഭാരതീയ ജനതാപാര്‍ട്ടിയിലും, എന്ടിയുവിലും സജീവമായി. ഇപ്പോള്‍ കോളനികളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രവര്‍ത്തനത്തിലാണ് ടീച്ചര്‍. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയം വരിച്ച് കഴിഞ്ഞു. ലഹരിയില്‍ നിന്ന് വിമുക്തമായ കുടുംബങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം മറ്റെവിടെ നിന്നും ലഭിക്കില്ലന്ന് ടീച്ചര്‍ പറയുന്നു. ഭര്‍ത്താവ് നാല് വര്‍ഷം മുന്‍പ് അസുഖബാധയെ തുടര്‍ന്ന് മരിച്ചു. മകള്‍ രമ്യ ഫെഡറല്‍ ബാങ്കില്‍ മാനേജരാണ്. മകന് അനുരൂപ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും.
മിഴിയില്‍ തെളിയേണ്ടത് ക്രൗര്യമല്ല
മനസില്‍ നിറയേണ്ടത് പകയുമല്ല
സ്നേഹത്തിന് നെയ്തിരിനാളം തെളിക്കുകില്‍
വസന്തം ചമച്ചിടാം പാരിലാകെ…….. എന്നാണ് ടീച്ചര്‍ തന്റ കവിതയിലൂടെ ലോകത്തോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: