പാലക്കാട്: മഴക്കെടുതി മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കു 15 ദിവസത്തിനകം ഇ-പേയ്മെന്റ് വഴി നഷ്ടപരിഹാര തുക നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വികസന സമിതി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ മാത്രം 15.04 കോടി രൂപയുടെ നഷ്ടമുണ്ടായി. കാര്‍ഷിക മേഖലയില്‍ വന്ന നഷ്ടത്തിനു പരിഹാര തുക സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ മാരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: