കൊച്ചി: പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കാലവര്‍ഷം നേരിടുന്നതിന് ഒരുക്കങ്ങള്‍ നടത്താത്തത് ഫയര്‍ഫോഴ്സിന് ബാധ്യതയാകുന്നു. ജില്ലയില്‍ മണ്ണിടിച്ചിലും മരം വീഴലും നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇന്നലെമാത്രം കൊച്ചിയില്‍ റോഡില്‍ മറിഞ്ഞ് വീണത് 15 ലധികം മരങ്ങള്‍. ഒരു വീട് പൂര്‍ണ്ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു.
നഗരത്തില്‍ ഗാന്ധി നഗറില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തുള്ള റോഡിലേക്ക് മരം വീണു. തല നാരിഴക്കാണ് ആളപായം ഇല്ലാതായത്. പാടത്തുള്ള വീട്ടിലേക്ക് മരം വീണ് വീട് തകര്‍ന്നു, കാക്കനാട് കടമ്പാട് റോഡിലേക്ക് മരം വീണു. ആലുവ രാജഗിരി മെഡിക്കല്‍ കോളേജിന് സമീപം മരം വീണു റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ആളപായമില്ലാത്തത് ഭാഗ്യം കൊണ്ടാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയുക്തരാകേണ്ട ഫയര്‍ഫോഴ്സിന് ഇപ്പോള്‍ മരംവെട്ടിമാറ്റലാണ് പ്രധാന പണി. നാഷണല്‍ ഹൈവേയില്‍ മാത്രമല്ല പോക്കറ്റ് റോഡുകളിലും മരം വെട്ടുന്നതിന് ഫയര്‍ഫോഴ്സിനെയാണ് ജനങ്ങള്‍ വിളിക്കുന്നത്. ഇത് മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാലവര്‍ഷക്കാലത്ത് അപകടത്തിന് കാരണമായി തീരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: