മൂവാറ്റുപുഴ: തന്റെ സ്കൂളിലെ അനിയന്മാരുടെയും അനിയത്തിമാരുടെയും മരണത്തിന് സാക്ഷിയാകേണ്ടിവന്ന ദുഖത്തിലാണ് അമല്‍. ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അമല്‍. സഹോദരന് അലക്സും മറ്റുമൂന്ന് വിദ്യാര്‍ത്ഥികളുമാണ് ബസ്സിന്റെ പിന്‍സീറ്റിലിരുന്ന് ഈദുരന്തം കണ്ടത്. പെട്ടെന്നായിരുന്നു ഇവരുടെ കണ്മുന്നില് എന്തോ ശക്തമായി ബസ്സിനുമുകളില്‍ വീണ് നടുഭാഗം ഞെരിഞ്ഞ് ഇരിക്കുന്നതുകണ്ടത്. കമ്പുകളും ഇലകളും ഉള്‍പ്പെടെ വന്മരമാണ് സഹോദരന്മാരുടെ മുകളിലേയ്ക്ക് വന്ന്പതിച്ചത്.
ഭയന്നുവിറച്ച അമല്‍ തന്റെ സഹോദരന് അലക്സ്, മറ്റുസഹപാഠികളേയും കെട്ടിപ്പിച്ച് ഉച്ചത്തില്‍ കരയുകയായിരുന്നു. കണ്ണുതുറന്ന് നോക്കിയതോടെ വലിയൊരുദുരന്തമാണ് കണ്മുന്നില് കണ്ടത്. ഇതിനിടയില്‍ നിരവധി ആളുകളെത്തി ഞങ്ങളെ വാഹനത്തിന്റെ സൈഡിലൂടെ രക്ഷപ്പെടുത്തി. ആത്മധൈര്യമുയര്ത്തി കൂടെ ഉണ്ടായിരുന്നവരെ സമാശ്വസിപ്പിച്ച് രക്ഷക്കെത്തിയവരുടെ കൈകളിലേക്ക് എടുത്തുകൊടുക്കുമ്പോഴും ദുരന്തം മനസ്സിലിപ്പോഴും നിറഞ്ഞു വരികയാണെന്ന് അമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: