കുമരകം: കുമരകത്ത് കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. പലയിടങ്ങളിലും തെങ്ങും മരങ്ങളും വട്ടത്തിലൊടിച്ചുകൊണ്ടാണ് കാറ്റ് ആഞ്ഞടിച്ചത്. ഇതോടെ കായല്‍ മേഖലയില്‍ പണിയെടുത്ത് ഉപജീവനം നടത്തുന്നവര്‍ ദുരിതത്തിലായി. കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും മൃഗാശുപത്രിക്ക് സമീപം വഞ്ചിക്കല്‍ സുരേഷിന്റെയും സഹോദരന് വഞ്ചിക്കല്‍ വിജയന്റെയും വീടുകളുടെ ഇടയിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു. വിജയന്റെ മകള്‍ മുകിലിന്റെയും മകന് മാധവ് മനോജിന്റെയും സുരേഷിന്റെ മകന് വിഷ്ണു എന്നിവര്‍ ഉറങ്ങിയിരുന്ന മുറികളുടെ മുകളിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. രണ്ട് വീടുകളുടെയും കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഷീറ്റും തകര്‍ന്നു. കുമരകം പാണ്ടന്‍ ബസാറിന് സമീപം നെടിയകളം സദാശിവന്റെ വീടിന് മുകളിലേക്ക് തേക്ക് കടപുഴകി വീണ് കോണ്ക്രീറ്റ്മേല്ക്കൂരയ്ക്ക് വിള്ളലുകള്‍ സംഭവിച്ചു. വീടിലുള്ളവര്‍ക്ക് അപകടങ്ങളില്ല. കാറ്റിലും പലയിടങ്ങളിലും വൈദ്യുതികമ്പി പൊട്ടുകയും പോസ്റ്റുകള്‍ മറിഞ്ഞു വീഴുകയും ചെയ്തതോടെ കുമരകം ഇരുട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: