കുമരകം: പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം കൂടുന്നു. കുമരകം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. ദിവസവും നിരവധി ആളുകളാണ് പനിക്ക് ചികിത്സതേടി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ എത്തുന്നത്. മൂന്നുവര്‍ഷം മുന്‍പ് പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹ്യആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയപ്പോള്‍ കുമരകത്തിന്റെ ടൂറിസം പ്രധാന്യം പരിഗണിച്ചു രാത്രി ഡോക്ടറെ നിയമിക്കാം എന്ന് വകുപ്പ്മന്ത്രിയുടെ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല.
കാലാവസ്ഥയിലെ മാറ്റം മൂലം പനിയും ഒപ്പം ഛര്‍ദ്ദിയും വയറിളക്കവും പേശിവേദനയും അനുഭവപ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ഉടനെ ചികിത്സ ആവശ്യമായതിനാല്‍ സ്വകാര്യആശുപത്രികളെയു ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് രാത്രികാലം രോഗികള്‍ ആശ്രയിക്കുന്നത്. കുമരകത്ത് ഡോക്ടര്‍ക്ക് താമസത്തിനായി പണതീര്ത്ത ക്വാര്‍ട്ടേഴ്സ് അടച്ചിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: