കോട്ടയം: അടിയന്തിരാവസ്ഥയെ അതിജീവിച്ചത് നിസ്വാര്‍ത്ഥമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകരുടെ ഇച്ഛാശക്തി കൊണ്ടായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. ജനസംഘത്തിണ്റ്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ തടവുകാരുടെ ഒത്തുചേരലില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഇന്ദിരാഗാന്ധിയുടെ കരാള ഹസ്തങ്ങളെ നേരിടാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചതിനു കാരണമെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തും. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി വി.മോഹനന് യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.രവീന്ദ്രന്, പി.എന്‍.ശിവരാമന് നായര്‍, എസ്. ശിവരാമപണിക്കര്‍, കെ.ജി.രാജ്മോഹന്‍, അഡ്വ.നാരായണന് നമ്പൂതിരി, കെ.എം.സന്തോഷ്കുമാര്‍, പി.ജി.ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് തടവില്‍ക്കഴിഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരെ യോഗത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: