കൊച്ചി: അടിയന്തരാവസ്ഥയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചത് സംഘപ്രവര്‍ത്തകരുടെ രാഷ്ട്രബോധം കൊണ്ടാണെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തത് ചരിത്രത്തിന്റെ തിരിച്ചെഴുത്താണെന്ന് അഡ്വ.പി.എസ് ശ്രീധരന് പിള്ള. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ കൊച്ചി ബിടിഎച്ച് ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച പല പ്രമുഖരും വിധിക്ക് കീഴ്പ്പെട്ടപ്പോഴും ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കരുതെന്ന സംഘതീരുമാനത്തിന് അനുകൂലമായതാണ് അടിയന്തരാവസ്ഥ ഇല്ലായ്മ ചെയ്യാന്‍ ഇടവരുത്തിയത്. അന്നും കേരളം സേച്ഛാധിപത്യത്തിന് അനുകൂലമായി വിധി എഴുതിയവരാണ്.
കൊടിയ പീഡനങ്ങള്‍ക്ക് വിധേയനായിട്ടും കുളിച്ച് കുറിതൊട്ട് എതിര്‍ത്ത് പറയാതെ കോടതിയില്‍ ഹാജരാക്കപ്പെടുന്ന സ്വയം സേവകര്‍ പല ജഡ്ജിമാര്‍ക്കും മനം മാറ്റത്തിന് ഇടവരുത്തിയിരുന്നു.
ചവറക്കാരനായ അന്റണി അത്തരത്തിലൊരു ന്യായാധിപനായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടങ്ങള്‍ രണ്ടാം സ്വാതന്ത്ര സമരമായി പ്രഖ്യാപിക്കണം. ധര്‍മ്മ രാജ്യ സങ്കല്‍പ്പമാണ് ആര്‍എസ്എസുകാരെ തെറ്റില്‍ നിന്ന് വിലക്കുന്നത്. ഏകാധിപത്യത്തിനെതിരെ പോരാടിയ ആര്‍എസ്എസ്സിനെ ഫാസിസ്റ്റെന്ന് വിളിക്കുകയാണ് കോണ്‍ഗ്രസ്സും കമ്യുണിസ്റ്റുകളും. മിസയും മറ്റു കരിനിയമങ്ങളും ഉപയോഗിച്ച് മൗലികാവകാശങ്ങള്‍ ഇല്ലായ്മചെയ്തവര്‍ ഇവരുടെ ദൃഷ്ടിയില് ഫാസിസ്റ്റുകളല്ല. സ്വാതന്ത്രത്തിന് വേണ്ടി പൊരുതുന്നവരാണ് ഫാസിസ്റ്റുകളാകുന്നത്.
അടിയന്തരാവസ്ഥക്കെതിരെ പോരാടന്‍ ആഹ്വാനം ചെയ്ത ഏ.കെ.ജിയെ ഇഎംഎസ് അടക്കമുള്ള കമ്മ്യുണിസ്റ്റുകള്‍ തള്ളി. നിയമ വിധേയമായി മാത്രമേ സമരം ചെയ്യു എന്ന് തീരുമാനമെടുത്തു. എന്നിട്ട് അവരാണ് അടിയന്തരാവസ്ഥക്ക് എതിരെ പൊരുതിയതെന്ന് ചരിത്രത്തെ വളച്ചൊടിക്കുന്നു. ഇത് ജനവിരുദ്ധമാണ്. സ്വേച്ഛാധിപതികളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. അച്ചുതമേനോന് അടിയന്തരവാസ്ഥക്കാലത്ത് ആര്‍എസ്എസിനെ ക്രൂരമായി നേരിട്ട ഭരണാധികാരിയാണ്. അജിതയോ, രാജനോ മറ്റു നക്സല്‍ നേതാക്കളോ അടിയന്തരാവസ്ഥയെ എതിര്‍ത്തല്ല ജയിലില്‍ പോയതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: