ആലപ്പുഴ: എംഎല്‍എമാര്‍ക്ക് പുസ്തകം വാങ്ങുന്നതിനായി പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ള പതിനയ്യായിരം രൂപ തോമസ് ചാണ്ടി എംഎല്‍എ കെ. കെ. കുമാരപിള്ള സ്മാരക ഗവണ്മെന്റ് സ്കൂളിന് നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കരുമാടി ഹൈസ്കൂളില്‍ സംഘടിപ്പിച്ച വായനവാരാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎല്‍എ പ്രഖ്യാപനം നടത്തിയത്. പി.എന്‍. പണിക്കര്‍ സ്മാരക മാനവസേവാ പുരസ്കാരം രാഘവന് പിള്ളയ്ക്കും പി.ടി. ഭാസ്കരപ്പണിക്കര് സ്മാരക യുവശാസ്ത്രപുരസ്കാരം സി. എസ്. ഋഷികേശിനും അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ലൈബ്രററിക്കുള്ള പി.എന്‍. പണിക്കര്‍ സ്മാരകഗ്രന്ഥശാലാ പുരസ്കാരം പ്രസിഡന്റ് എം. നാജയ്ക്കും എംഎല്‍എ നല്കി. എഡിഎം ടി.ആര്. ആസാദ് അദ്ധ്യക്ഷത വഹിച്ചു.
വായനവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കവിതാലാപന മത്സരത്തില്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ആര്. നിള (ഗവണ്മെന്റ് എച്ച്എസ് പറവൂര്‍), പാര്‍വതി ബി.രാജ് (ഗവണ്മെന്റ് എച്ച്എസ്എസ് ഹരിപ്പാട്), സംഗീത് സാംസണ്(ഹോളി ഫാമിലി എച്ച്എസ്എസ് കാട്ടൂര്‍) എന്നിവര്‍ക്കും ഹൈസ്കൂള്‍ വിഭാഗം ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ ടിഡിഎച്ച്എസ്എസിലെ നിധീഷ് പ്രസാദിനും എഡിഎം പുരസ്കാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: