കാഞ്ഞിരപ്പള്ളി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ അടച്ചുപൂട്ടി. ആനക്കല്ലിലെ ഒന്നും കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടും ക്യാമ്പുകളാണ് അടച്ചുപൂട്ടിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാഞ്ഞിരപ്പള്ളിയിലെ രണ്ടു ക്യാമ്പുകള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സൗകര്യങ്ങള്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി. ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും നടത്തിയ പരിശോധനയിലാണ് ക്യാമ്പുകളിലെ ശോച്യാവസ്ഥ കണ്ടെത്തിയത്. മഴ എത്തിയതോടെ മിക്ക ക്യമ്പുകളിലും വെള്ളമൊഴുകി വൃത്തിഹീനമാണ്. വൃത്തിഹീനമായ ക്യാമ്പുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് ജൂണിയര്‍ സൂപ്രണ്ട് ഷിജുകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ക്യാമ്പുകളിലെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: