പാമ്പാടി: അടുക്കളയില്‍ ഉപയോഗത്തിലിരുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് പഞ്ചായത്തില്‍നിന്നും നിര്‍മ്മിച്ചു നല്കിയ വീട് തകര്‍ന്നു. കൂരോപ്പട പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഐരുമലകുന്നില് താമസിക്കുന്ന വച്ചമല ചിന്നമ്മയുടെ വീടാണ് ഇന്നലെ ഉച്ചക്ക് തകര്‍ന്നത്.
വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഗ്യാസ് സിലണ്ടര്‍ പല കഷണങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ്. വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ് എന്നിവയും ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. പാമ്പാടിയില്‍നിന്നും ഫയര്‍ഫോഴ്സും, എസ്ഐ കെ.എല്‍. സജിമോന്റെ നേതൃത്വത്തിലെത്തിയ പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഫയര്‍ഫോഴ്സ് വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ വരുത്തി പോസ്റ്റില്‍നിന്നുള്ള കണക്ഷനും വിച്ഛേദിച്ചു. സ്റ്റേഷന് ഓഫീസര്‍ ഒ.എ. വിജയന്, ഫയര്മാന്മാരായ അജിത്കുമാര്‍, പി.ആര്. രതീഷ്, ഡി. സുരേഷ്കുമാര്‍, ഡ്രൈവര്‍ അനീഷ് കെ. കുമാര്‍ എന്നിവരാണ് ഒരു മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സിമന്റ് ഹോളോബ്രിക്ക്സും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച വീടാണിത്. ചിന്നമ്മ രാവിലെ വീട്ടുജോലിക്കുപോയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: