ചങ്ങനാശ്ശേരി: തമിഴ്നാട്ടില്‍ നിന്നും എത്തിയ ട്രാന്‍സ്പോര്‍ട്ട് ബസ്സ് കെ.എസ്.ആര്.ടി.സി സ്്്റ്റാന്റില് എത്തിയപ്പോള്‍ ബസില്‍നിന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടിച്ചു. രണ്ടു പ്ലാസ്റ്റിക് കിറ്റുകളിലായി ഇവ കൊണ്ടുവന്ന തേനി ഉത്തമപാളയം സെല്വന് തേവര് മകന് ചിന്നന്(44)നെ ചങ്ങനാശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് അശോക്കുമാര്, സിവില്‍ എക്സൈസ് പോലീസ് ഓഫീസര്‍മാരായ സജീവ്കുമാര്‍, നൂജു, റാഫേല്‍, രതീഷ് കെ നാണു,പ്രവീണ്‍,ഷിജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ചങ്ങനാശ്ശേരിയിലേക്ക് തമിഴ്നാട്ബസ് എത്തിയ ഉടന്‍തന്നെ പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. മാസങ്ങളായി ചങ്ങനാശ്ശേരിയില്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നതായും ഗൂഢല്ലൂരില്‍ നിന്ന് കുമളി ചെക്കുപോസ്റ്റ് വഴിയാണ് ഇവ കൊണ്ടു വന്നിരുന്നതെന്നും പ്രഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. കേരളത്തില്‍ ജോലിക്ക് എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പത്തു ദിവസത്തിലൊരിക്കല്‍ കേരളത്തില്‍ വന്ന് ഇങ്ങനെ വില്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത രണ്ട് കിലോ കഞ്ചാവില്‍ ഒരു കിലോയിക്കുമേല് തൂക്കത്തില്‍ പൊടിയാക്കിയ നിലയിലാണ് കാണപ്പെട്ടത്. ചില ലേഹ്യങ്ങല്ക്കും മറ്റും ഉപയോഗിക്കാനാകും ഈ രൂപത്തില്‍ കൊണ്ടു വന്നതെന്നു എക്സൈസ് സംഘം പറഞ്ഞു. വിവരം നേരത്തെ അറിഞ്ഞ എക്സൈസ് രണ്ടര മാസത്തോളമായി കെ.എസ്.ആര്.ടി.സിയില്‍ മഫ്്ത്തിയില് നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്താലെ ചങ്ങനാരിയില് ഇവ വാങ്ങുന്ന പ്രധാന കണ്ണികളെ കണ്ടെത്താനാവൂ എന്ന് എക്സൈസ് പറഞ്ഞു. അടുത്തകാലത്തായി ചങ്ങനാശേരി കഞ്ചാവ്,മയക്കു മരുന്ന് മാഫിയാകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടിയതോടെ ഇയാളുമായി ബന്ധമുള്ള സംഘങ്ങളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: