കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 12 കോടി രൂപയുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. നിക്ഷേപകരുടെ പണം തിരികെ കിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും ഇതിനു കാരണക്കാരായ എല്‍ഡിഎഫ് ഭരണസമിതിയംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ നിക്ഷേപകരാണ് സമരം തുടങ്ങിയത്.
വേറിട്ട സമരരീതിയായ പൊങ്കാല സമര്‍പ്പണം ഇന്നലെ രാവിലെ കൊട്ടാരക്കര എആര്‍ ഓഫീസിന് മുന്നില്‍ നടന്നു. നിക്ഷേപത്തട്ടിപ്പിനിരയായ 51 സ്ത്രീകളാണ് പൊങ്കാല ഇട്ടത്. ഡോ.എന്‍.എന്‍. മുരളി ഭദ്രദീപം കൊളുത്തി പൊങ്കാലയ്ക്ക്തീ പകര്‍ന്നു.
ജാതി മത വ്യത്യാസമില്ലാതെയാണ് സ്ത്രീകള്‍ കണ്ണുനീരില്‍ കുതിര്‍ന്ന പൊങ്കാലയിട്ടത്. 50 ലക്ഷംരൂപ വരെ സംഘത്തില്‍ നിക്ഷേപിച്ച ആര്‍ഡി ഏജന്റ് വരെ പൊങ്കാലയിടാന്‍ എത്തിയിരുന്നു. യോഗക്ഷേമസഭയുടെ ഒരു കോടി മുപ്പതു ലക്ഷം രൂപയാണ് താമരക്കുടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച് തട്ടിപ്പിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: