കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം വാര്‍ഡുകളില്‍ വിശ്വകര്‍മ്മ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് വിഎസ്എസ് മഹിളാസംഘം കോട്ടയം താലൂക്ക് യൂണിയന് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മഹിളാസംഘം കോട്ടയം യൂണിയന് പ്രസിഡന്റ് രേവമ്മ വിജയനാഥ് പതാക ഉയര്‍ത്തി. പൊതുസമ്മേളനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പൊന്നമ്മ ദാമോദരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജയ ആര്. ബാബു കണക്കും അവതരിപ്പിച്ചു. സുഷമ ജയന്, പി.ഉദയഭാനു, കെ.ആര്. സുധീന്ദ്രന്‍, സി.ആര്. ബിജുമോന്, എ.രാജന്, കെ.കെ. രാജപ്പന്, ടി.എ. രാമന്‍കുട്ടി, സുകുമാരി ശശിക്കുട്ടന്‍, പി.ജി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പൊന്നമ്മ ദാമോദരന്‍, ബിജു കുമാരനല്ലൂര്‍, ഉഷാ രാജന്, സുലഭ, മീന പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: