മഴക്കാലമായി ഒപ്പം പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വേനല്‍ കാലത്തില്‍ നിന്നും വിഭിന്നമായ ആഹാരക്രമം മഴക്കാലത്ത് പാലിക്കുന്നതാണ് ശരീരത്തിന് നല്ലത്. ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് ഈക്കാലയളവില്‍ ഏറ്റവും നല്ലത്. റാഗി, മൈദ എന്നിവയെ അപേക്ഷിച്ച് അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും. ഔഷധമൂല്യങ്ങള്‍ അടങ്ങിയ കഞ്ഞി ഈ സമയത്തെ ഭക്ഷണക്രമങ്ങളില്‍ ഒന്നാണ്. ദഹനക്കേടുണ്ടാകാതിരിക്കാന്‍ തിപ്പലി, കാട്ടുതിപ്പലി വേര്, കാട്ടുമുളകിന് വേര്, ചുക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ദിവസേന തേന്‍ കഴിക്കുന്നതും നല്ലതാണ്.
മഴക്കാല ആഹാരക്രമം
മാംസാഹരത്തെ അപേക്ഷിച്ച് പച്ചക്കറിക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. പച്ചക്കറി എന്നും ശീലമാക്കിയാല്‍ അതോടൊപ്പം ആരോഗ്യവും സംരക്ഷിക്കപ്പെടും. സസ്യാഹാരം വഴി നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ കാത്സ്യം, മഗ്നീഷ്യം, നാര് എന്നിവ ധാരാളം ലഭിക്കും. കൂടാതെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ആന്റി ഒക്സിഡുകളും, വിറ്റാമിന്‍ സി, ഇരുമ്പ്, ഫ്ളോറിക്കാസിഡ് എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ പച്ചക്കറികളിലുണ്ട്.
നമ്മുടെ നാട്ടില്‍ ധാരാളമായി കാണപ്പെടുന്ന പപ്പായ, ചക്ക, പേരയ്ക്ക, മാങ്ങ എന്നിങ്ങനെയുള്ള നാടന്‍ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ഒരു പരിധിവരെ മസ്തിഷ്കാഘാതം തടയും. മാമ്പഴം, മുന്തിരി, ഈന്തപ്പഴം, വാഴപ്പഴം, കൈതച്ചക്ക, മധുരനാരങ്ങ എന്നീ പഴങ്ങളും ചെറുപയര്‍, മുതിര, ഉഴുന്ന് എന്നീ പയറുവര്‍ഗ്ഗങ്ങളും വെണ്ടയ്ക്ക, വഴുതനങ്ങ, ചേന, ചുരയ്ക്ക, സവാള, ചുവന്നുള്ളി, വെളുത്തുള്ളി, അമരയ്ക്ക, പാവയ്ക്ക, പച്ചപ്പയര്‍, കൊത്തമര, ബീന്‍സ് എന്നീ പച്ചക്കറികളും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാം. ആഹാരത്തിനൊപ്പം തേന്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഗുണകരാമാകും. തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. സൂക്ഷിച്ചു വെച്ചിട്ടുള്ള പഴയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: