ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചു ദിവസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആശുപത്രി അധികൃതരുടെ സംരക്ഷണയിലാണ്. ഏകദേശം രണ്ടര കിലോ തൂക്കമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.
അമ്മത്തൊട്ടിലില്‍ നിന്നും ലഭിക്കുന്ന ആറാമത്തെ കുഞ്ഞാണിത്. ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളായ ദേവദത്ത് ജി.പുറക്കാട്, കെ. നാസര്‍, എഎന്‍ പുരം ശിവകുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി കുഞ്ഞിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് കുഞ്ഞിനെ കൈമാറുന്നതിന് ജില്ലാ കളക്ടര്‍ ഇന്ന് ജില്ലാ ബാലക്ഷേമസമിതിയ്ക്ക് കത്ത് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: