അരൂര്‍: അരൂരില്‍ ചുഴലി കൊടുങ്കാറ്റില്‍ വ്യാപക നാശം. മരം കടപുഴകി വീണ് പത്തോളം വീടുകള്‍ തകര്‍ന്നു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മാടവന ലക്ഷംവീട് കോളനിയില്‍ ശരവണന് (42), സമീപവാസി ശ്രീധരന്റെ ഭാര്യ രാധ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂത്താലത്ത് രാജന്, വേണു, ഈശപ്പന്, തട്ടാശേരി ജോസി, ചീതുപറമ്പില് ലക്ഷം വീട്ടില്‍ കുമാരന്, ഇളവന്തറ ജോസി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു.
മരം വീണതിനെ തുടര്‍ന്ന് വിവിധഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചു നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വടക്കന്‍ മേഖലയിലെ വൈദ്യുതി മുടങ്ങി.
വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള 11 കെവി ലൈനുകളില്‍ മരം വീണതാണ് വൈദ്യുതി വിതരണം താറുമാറാകാന്‍ കാരണം.
രാത്രി വൈകിയും അറ്റകുറ്റ പണികള്‍ തുടരുകയാണ്. ജീവനക്കാരുടെ കുറവ് ലൈനിലെ അറ്റകുറ്റപ്പണികളുടെ പൂര്‍ത്തീകരണത്തിന് തടസമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: