മുണ്ടക്കയം: ആള് താമസമില്ലാത്ത വീട്ടിലെ ഉപകരണങ്ങള്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. കോരുത്തോട്, മടുക്ക ഇടിവെട്ടുംപാറ, മുത്തന്തുണ്ടിയില് പുഷ്പയാണ് തന്റെ വീട്ടുസാധനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ചു പരാതിയില്‍ പറയുന്നതിങ്ങനെയാണ്. ദീര്‍ഘ കാലമായി പുഷ്പ തൊടുപുഴയിലും മകന് സുനില്‍ കോട്ടയത്തുമാണ് ജോലിചെയ്ത് താമസിക്കുന്നത്. മാസത്തില്‍ ഒരു തവണമാത്രം വീട്ടില്‍ വരുന്ന ഇവര്‍ കഴിഞ്ഞ വെളളിയാഴ്ച ബന്ധുവിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തി തിരികെ പോയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സമീപത്തു താമസ്സകാരിയായ ഇവരുടെ ബന്ധു ചാമപ്പാറ രാജമ്മ യാണ് വീട്ടിനുളളില്‍ നിന്നും പുകയുയരുന്നതു കണ്ടത്. ഇവര്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ പിന്‍വശത്തെ കതക് തുറന്ന നിലയിലായിരുന്നുവത്രെ. ഇതിനിടയില്‍ രണ്ടു മുറികളിലുണ്ടായിരുന്ന രണ്ട് തടികട്ടില്, ഇരുമ്പ് കട്ടില്, സ്റ്റാന്‍ഡ് അടക്കം ടെലിവിഷന്‍, വിസിഡി, എട്ടു കസേര, രണ്ടു മെത്ത, രണ്ടു ഫാന്‍, മറ്റുവീട്ടുപകരണങ്ങള് എന്നിവ കത്തി നശിക്കുകയായിരുന്നു. അടക്കളയില്‍ സുക്ഷിച്ചിരിന്ന വിറകിന് വിളക്കില്‍ നിന്നും തീപിടിപ്പിക്കാനായി ശ്രമം നടത്തിയ ലക്ഷണമുണ്ട്. മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: