പാലാ: തയ്യല്‍ തൊഴിലാളികളെ വ്യാജന്മാരാക്കി ചിത്രീകരിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തൊഴില്‍ വകുപ്പു മന്ത്രിയുടെ നടപടിയില്‍ കേരള സംസ്ഥാന ടെയ്ലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു. ഏഴരലക്ഷം തൊഴിലാളികള്‍ അംഗങ്ങളായുള്ള ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളുടെ വിവരം സംബന്ധിച്ച യാതൊരു രേഖകളുമില്ല. കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്ന 13,000 രൂപ വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിച്ചതായി നേതാക്കള്‍ ആരോപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളി ബോര്‍ഡുകള്‍ ഒന്നിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അപകടകരമായ നീക്കമാണെന്നും കെഎസ്ടിഎ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും നേതാക്കളായ കെ.എന്‍. ദേവരാജന്‍, ഒ.എം. ജോണ്‍, കെ.ടി. ജോസഫ്, പി.എന്‍. പ്രഭാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: