ചങ്ങനാശേരി: നമ്പര്‍വണ്‍ ബസ് സ്റ്റാന്റിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അപാകതകള്‍ ഏറെയുള്ളതായി ആക്ഷേപം. നിലവിലുണ്ടായിരുന്ന ഗ്യാരേജ് പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മ്മിക്കുന്നത്. സ്റ്റാന്റില്‍ നിര്‍മ്മിക്കുന്ന ആകാശഗോപുരം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനോ വിശ്രമകേന്ദ്രമോ എന്ന് വ്യക്തമല്ല. കോംപ്ലക്സിന്റെ പ്രവേശനകവാടത്തിലേക്കുള്ള ആര്‍ച്ചായി ഗോപുരം നിലകൊള്ളുന്നു. മൂന്നു നില കെട്ടിടത്തിനും സമാനമായ ഉയരത്തിലാണ് ഇപ്പോള്‍ മേല്‍ക്കൂര നിലകൊളളുന്നത്. അതിനാല്‍ പുലരുമ്പോള്‍ മുതലുള്ള വെയിലും രാപകലില്ലാതെ പെയ്യുന്ന മഴയും ഷെഡ്ഡിലേക്ക് എത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല.
അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനം ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെയും എഞ്ചിനീയറുടെയും നിരുത്തരവാദപരമായ നടപടികള്‍മൂലമാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ള ഗോപുരം എത്രയും വേഗം പൊളിച്ചുനീക്കി ശരിയായ പ്ലാനില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ രിതിയില്‍ ഗ്യാരെജിന്റെയും വിശ്രമകേന്ദ്രത്തിന്റെയും പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്ന് ജനതാദള്‍ (എസ്) ചങ്ങനാശേരി നിയോജകമണ്ലം കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റ്റി.എ. അബ്ദുല്‍സലാമിന്റെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ കെ.കെ.സാബുരാജ്, രാജ അബ്ദുള്‍ഖാദര്‍, സജി ആലുമൂട്ടില്‍, പി.എന്‍.രാജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: