കോട്ടയം: ബാലഗോകുലം കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം കുറിച്ചി ഗവ. എല്‍പി സ്കൂളില്‍ നടന്നു. ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവര്ത്തകന് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം കരസ്ഥമാക്കിയ ഗോകുലാംഗങ്ങള്ക്കുള്ള പുരസ്കാരം കോട്ടയം ആര്‍ഡിഒ കെ.എസ്. സാവിത്രി നല്കി. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. നാരായണശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ കാര്യദര്‍ശി ബി. അജിത് അവതരിപ്പിച്ചു. വിവിധ കാലാംശങ്ങളില്‍ മേഖലാ അദ്ധ്യക്ഷന്‍ വി.എസ് മധുസൂദനന്, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.എന്‍. സജികുമാര്‍, മേഖലാ സഹകാര്യദര്‍ശി പി.സി. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സഭയില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. ശരത് വി. നാഥ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എന്‍. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. എം.ബി. ജയന്, ജില്ലാ സംഘടനാ കാര്യദര്‍ശി കെ.ജി. രഞ്ജിത്ത്, ഭഗിനി പ്രമുഖ രാഖിമധു, ചങ്ങനാശേരി താലൂക്ക് ഭാരവാഹികളായ ടി.പി. രാജു, വിമല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാഭാരവാഹികളായി ജി. മോഹനചന്ദ്രന് (രക്ഷാധികാരി), എന്‍. ശ്രീനിവാസ് (സഹരക്ഷാധികാരി), ഡോ. ഇ.പി. കൃഷ്ണന്‍നമ്പൂതിരി (അദ്ധ്യക്ഷന്‍), പ്രൊഫ. ശരത് വി. നാഥ് (ഉപാദ്ധ്യക്ഷന്‍), ബി. അജിത്കുമാര്‍ (കാര്യദര്‍ശി), പ്രദീഷ് മോഹന്‍ (സഹ കാര്യദര്‍ശി), കെ.ജി. രഞ്ജിത്ത് (സംഘടനാ കാര്യദര്‍ശി), എം.ബി. ജയന് (ഖജാന്‍ജി), രാഖിമധു (ഭഗിനിപ്രമുഖ), അനിതാരാജു (സഹ ഭഗിനിപ്രമുഖ), ടി.ആര്. സുരേഷ്കുമാര്‍, എന്‍. മനു, ബിനോയിലാല്, എം.എസ്. ശങ്കരന് നായര്‍ (ജില്ലാ സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: