പുനലൂര്‍: പട്ടികജാതി കോളനികളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ വിഎച്ച്പി സമരരംഗത്തിറങ്ങുന്നു. പുനലൂരില്‍ സമാപിച്ച ജില്ലാസമ്മേളനമാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കിഴക്കന്‍മേഖലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ അടുക്കള പൊളിച്ച് മൃതശരീരം അടക്കം ചെയ്യുമ്പോഴും ചില നേതാക്കള്‍ സ്വയം വികസനനായകരാകാന് നടത്തുന്ന ഹീനശ്രമങ്ങള്‍ അപലപനീയമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ജില്ലയില്‍ കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് സമ്മേളനം ആശങ്ക രേഖപ്പെടുത്തി. പിന്നോക്ക മേഖലകളില്‍ മത ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് കടന്നെത്തും. മുഴുവന്‍ പഞ്ചായത്തുകളിലും സമിതികളും സത്സംഗങ്ങളും തുടങ്ങും.
കിഴക്കന്‍ മലകളിലെ കാനനക്ഷേത്രങ്ങളോടുള്ള ദേവസ്വം അനാസ്ഥ അവസാനിപ്പിക്കാന്‍ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഹിന്ദു ധര്‍മ്മത്തിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കും. സുശക്തവും സുരക്ഷിതവും സമൃദ്ധവുമായ ഹിന്ദുസമൂഹ സൃഷ്ടിക്ക് ഉതകുന്ന സംഘടനാപദ്ധതികള്ക്കും സമ്മേളനംരൂപം നല്കി .
അര്‍ച്ചക് പുരോഹിത് ആചാര്യന് രാമകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സേവാപദ്ധതികള്‍ സുവര്‍ണ ജയന്തി വര്‍ഷത്തില്‍ നടത്താനും രാമായണമാസ ആചരണത്തിനുമായി വിപുലമായ പദ്ധതികളാവിഷ്കരിച്ചു.
വെല്ലുവിളികളും യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കി മിഥ്യാലോകത്തു നിന്ന് ഹിന്ദുസമൂഹം പുറത്തുവരണമെന്ന് വിഎച്ചപി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മതാചാരങ്ങളും സംസ്കാരങ്ങളും അനുസരിക്കാത്ത ഹിന്ദു ഇന്ന് മതതീവ്രവാദത്തിന്റേയും മതപരിവര്‍ത്തനത്തിന്റേയും ഇരയായി തീര്‍ന്നിരിക്കുന്നു. ധാര്‍മ്മികമായ ജീവിതരീതി ഉപേക്ഷിച്ച ഹിന്ദു ജീവീതശൈലീരോഗങ്ങളുടെ പിടിയില്‍ നിന്ന് മോചിതരാവണം. ജൈവകൃഷി രീതി പിന്തുടരുകയും പശൂവിനെ പരിപാലിക്കുകയും വേണം. ഹിന്ദു സ്വന്തം സംസ്കാരത്തെ മറന്നതുമൂലമാണ് നിഷേധികള്‍ ബീഫ്ഫെസ്റ്റ് നടത്തിയീട്ടും ഒരു പ്രതിഷേധവും സമൂഹത്തില്‍ നിന്നുയരാത്തത്. യോഗയും നിലവിളക്കും പരസ്യമായി എതിര്‍ക്കുന്ന ഭരണാധികാരികള്‍ ഉണ്ടായത് ആത്മാഭിമാനമില്ലാത്ത സമൂഹം ഇവിടെയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദുസമൂഹത്തെ പ്രലോഭിപ്പിച്ചും ചൂഷണത്തിന് വിധേയമാക്കിയും കൂട്ടമായി മതംമാറ്റിയ െ്രെകസ്തവ മതനേതൃത്വം എസ്എന്‍ഡിപി യോഗത്തിനും ഹിന്ദുസമൂഹത്തിനുമെതിരെ തിരിഞ്ഞിരിക്കുന്നത് തൊഴിക്കുംതോറും തൊഴുന്നവരാണ് ഹിന്ദുക്കളെന്ന ധാരണ മൂലമാണ്. ഇത് സഭാനേതൃത്വത്തിന്റെ അബദ്ധധാരണയാണ്. ഇന്ന് ഹിന്ദു സമൂഹം ലോകത്തിന് വഴികാട്ടുകയാണ്. യോഗയും ഹിന്ദു സംസ്കാരവും ലോകം നെഞ്ചേറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു സംസ്കാരത്തേയും പ്രതീകങ്ങളേയും മതംമാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. സഹസ്രനാമവും യോഗയും ഗായത്രിയും കൊടിമരവും വിളക്കും രുദ്രാക്ഷവും കല്‍വിളക്കും പള്ളിമുറ്റത്ത് മതംമാറ്റുന്നവര്‍ക്ക് പോലും ക്രിസ്തുവിലും സഭയിലും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന് സുരക്ഷിതത്വവും സ്വാശ്രയത്വവും സ്വാഭിമാനവും ഉള്ളവരായി മാറ്റാന്‍ വിശ്വഹിന്ദു പരിഷത്ത് പ്രയത്നിക്കുമെന്നും രവികുമാര്‍ പറഞ്ഞു
ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ബി. വിജയകുമാര്‍, കെ. ജയകുമാര്‍, എസ്. സജീഷ് കുമാര്‍, സി.എസ്. സുരേന്ദ്രബാബു, പി.സി. പിള്ള, ധനപാലന്എന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: