കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സിലും താലൂക്ക് ലൈബ്രറി കൗണ്‍സിലുകളും സിപിഎം പോഷക സംഘടനയായി അധ:പതിച്ചുകൊണ്ടിരിക്കുകയാണെന്ന് മാനവ സംസ്കൃതി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ലൈബ്രറി കമ്മിറ്റികളിലും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകോത്സവങ്ങളും ലൈബ്രറികളും നടത്തിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇത് അവസാനിപ്പിക്കണം.
സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകള്‍ തന്നിഷ്ട പ്രകാരം ചെലവഴിക്കാന്‍ സഖാക്കന്മാര് കാണിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായി ജില്ലാ താലൂക്ക് പഞ്ചായത്ത് തലങ്ങളില്‍ ലൈബ്രറി റിസര്‍ച്ച് സെന്ററുകള്‍ ആരംഭിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലട ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാലത്തറ ഹരിദാസ്, കരുനാഗപ്പള്ളി രാജേഷ്, കെ.കെ. രവി, അഡ്വ. എം ജി ജയകൃഷ്ണന്, ബാബുക്കുട്ടന്, സതീഷ്, ഉളിയക്കോവില്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: