ന്യൂദല്‍ഹി: അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ ഉദ്യേശിച്ചാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ പേരില്‍ രാജ്യത്തോട് മാപ്പുപറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും അദ്വാനി കുറ്റപ്പെടുത്തി.
രാഷ്ട്രീയ നേതാക്കള്‍ മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ പോലെ വിനയാന്വിതരാകണമെന്നാണ് താന്‍ പറഞ്ഞത്. ഏതെങ്കിലും വ്യക്തിയെ ഉദ്യേശിച്ചല്ല അടിയന്തിരാവസ്ഥ സംബന്ധിച്ച പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസിനെയാണ് ലക്ഷ്യമിട്ടത്. രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം പാടില്ല. ഇത്തരത്തിലുള്ള ധാര്‍ഷ്ട്യങ്ങളാണ് ഏകാധിപത്യത്തിലേക്ക് നയിക്കുന്നത്, അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: