വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് തന്റെ ലോക്സഭാ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ട്രോമ സെന്ററും 863 കോടി രൂപയുടെ സമ്പൂര്‍ണ വൈദ്യുതി വികസന പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്.
തുടര്‍ന്നുള്ള പൊതുജന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിപദത്തിലേറിയ ശേഷം ഇത് മൂന്നാം തവണയാണ് മോദി തന്റെ മണ്ഡലത്തിലെത്തുന്നത്. സന്ദര്‍ശനത്തിനെത്തുന്ന ദിവസം അദ്ദേഹം നാലു മണിക്കൂറോളം വാരണാസിയില്‍ ചെലവിടുമെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്നുമുള്ള അറിയിപ്പ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന് ലഭിച്ച പ്രാഥമിക പ്രോട്ടോക്കോളനുസരിച്ച് 28ന് വൈകിട്ട് 4.20ന് പ്രത്യേക വിമാനത്തില്‍ ഭഭത്പൂരിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മോദി അതേ ദിവസം 7.40ന് മടങ്ങുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് വിന്ധ്യവാസിനി റായ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: