ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്രാജ്യസഭാംഗം തരുണ്‍ വിജയ് ചൈനീസ് ഭാഷയില്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഏറ്റുവാങ്ങി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ്ഡോ. ലോകേഷ് ചന്ദ്ര, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എസ്.കെ. സൊപോരി, തരുണ്‍ വിജയ്യുടെ പത്നി വന്ദന ബിഷ്ത്വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെജീവിതത്തെയും, അദ്ദേഹത്തിന്റെ സാമ്പത്തിക ദര്‍ശനങ്ങളെയും ആധാരമാക്കിയുള്ളതാണ് “”മോദി – ഇന്‍ക്രെഡിബിള്‍ എമര്‍ജന്‍സ് ഓഫ് എ സ്റ്റാര്‍ എന്ന പുസ്തകം. സിച്വാന്‍ സര്‍വ്വകലാശാലയുടെ ദക്ഷിണേഷ്യന്‍ പഠന കേന്ദ്രമാണ് ചൈനീസ് ഭാഷയിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: