തൃശൂര്‍: കോര്പ്പറേഷന് പരിധിയില്‍ അര്‍ബന്‍ ട്വന്റി ട്വന്റിയില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി. ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 20 കോടി ചിലവ് പ്രതീക്ഷിക്കുന്ന മലിനജല സംസ്കരണ പദ്ധതി, വഞ്ചിക്കുളം ജലപാത പുനരുദ്ധാരണ പദ്ധതി, രാസമാലിന്യജല സംസ്കരണ പദ്ധതി, 50 കോടി പ്രതീക്ഷിക്കുന്ന മേല്‍പ്പാലം-പാതകള്‍ എന്നിവ അര്‍ബന്‍ ട്വന്റി ട്വന്റിയിലൂടെ നടപ്പിലാക്കും.
ശക്തന്‍നഗര്‍ വികസനവും, ആധുനിക അറവ് ശാലയും പി.പി.പി മാതൃകയില്‍ നടപ്പിലാക്കും. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ആശ്രയിക്കുന്ന പീച്ചിയിലെ ജലശുദ്ധീകരണ പഌന്റിന്റെ നവീകരണം പരിഗണിക്കും. ശക്തന് നഗര്‍ വികസനത്തിന് ഭരണസമിതിയുടെ കാലാവുധിക്കുള്ളില് തന്നെ ടെýര്‍ ക്ഷണിക്കാനാവുമെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.യു.ഡി.പി പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 10 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന അരണാട്ടുകരയിലെ ജലസംഭരണിയിലേക്കും കിഴക്കുമ്പാട്ടുകരയിലെ എട്ട് ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയിലേക്കുമായി 23 കോടി ചിലവിട്ട് പുതുക്കിയ പൈപ്പ്ലൈന് പദ്ധതികളാണ് രýാംഘട്ടമായി പൂര്‍ത്തിയാക്കിയത്.മേയര്‍ രാജന് ജെ.പല്ലന് അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍. എ, മുന്‍ മേയര്‍ ഐ.പി.പോള്‍, കലക്ടര്‍ എം.എസ്.ജയ, കെ.എസ്.യു.ഡി.പി െ്രപ്രാജക്ട് ഡയറക്ടര്‍ ആര്.ഗിരിജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: