പാലക്കാട്: പാലക്കാട് നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നുള്ള കാര്യം ഉയര്‍ത്തിക്കാട്ടി നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ബി.ജെ.പി കൗണസിലര്മാര് പ്രതിഷേധിച്ചു.എന്‍.ആര്.എച്ച്.എം ഫണ്ടുപയോഗിച്ച് രണ്ട് പേര്‍ക്ക് ചുമതല നല്കി നഗരസഭാ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം
ചെയര്മാന് യോഗത്തില്‍ അറിയിച്ചയുടനെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി. എന്‍.ആര്.എച്ച്.എം ഫണ്ട് ശുചീകരണ പ്രവര്ത്തനങ്ങള്ക്കുപയോഗിക്കരുതെന്നും വാര്‍ഡുകളിലെ ശുചീകരണം എങ്ങുമെത്തിയില്ലെന്നും പറഞ്ഞാണ് നേതാവ് എന്‍.ശിവരാജന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ മുദ്രാവാക്യവുമായി ചെയര്‍മാന്റെ കാബിനുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചത്.
ബി.ജെ.പി അംഗങ്ങള്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നതോടെ ചെയര്മാന് യോഗം നിര്‍ത്തിവെക്കുകയും പാര്‍ട്ടി ലീഡര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നഗരത്തില്‍ മഴക്കാല ശുചീകരണം നടത്തുവാന്‍ ചെയര്‍മാനും യുഡിഎഫിനും കഴിഞ്ഞില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വളരെകാലമായി നടന്നുവരുന്ന ശുചീകരണം നടത്താന്‍ നഗരസഭാ ചെയര്‍മാനു സാധിക്കാത്തത് യുഡിഎഫ് ഭരണത്തിന്റെ കെടുംകാര്യസ്ഥതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. നഗരം നാറുമ്പോഴും ചെയര്‍മാനും കൂട്ടരും കണ്ടില്ലെന്ന് നടിക്കുകയും ശുചീകരണത്തിനും സ്ട്രീറ്റ് ലൈറ്റിനും വേണ്ടി ഇതുവരെയും ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എന്‍.ശിവരാജന് കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ഡയസില്‍ സത്യാഗ്രഹമിരുന്നു. ഇതേ തുടര്‍ന്ന് ചെയര്മാന് കുറച്ച് നേരത്തേക്ക് കൗണ്‍സില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ബിജെപിയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് മഴക്കാല ശുചീകരണത്തിനായി നാളെ മുതല്‍ ഓരോ വാര്‍ഡിലും രണ്ടുശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. സെക്രട്ടറിയും ചെയര്‍മാനും ഓപ്പണ്‍ കൗണ്‍സിലില്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിച്ചു.
വെണ്ണക്കരയിലെ പൊതുശ്മശാനം സംരക്ഷിക്കണമെന്നും അങ്കണവാടിക്കായി മേപ്പറമ്പ് ഗവ. എല്‍.പി സ്കൂളില്‍ സ്ഥലം നല്‍കണമെന്നുമുള്ള പ്രേമയങ്ങള്‍ യോഗം അംഗീകരിച്ചു. പെന്‍ഷനുകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പുതിയ ചെയര്മാന് പ്രഖ്യാപിച്ച വിധവാപെന്ഷന് അദാലത്ത് കാലാവധി തീരും മുമ്പെങ്കിലും നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ നഗരസഭാ ചെയര്മാന് പി വി രാജേഷ് അധ്യക്ഷത വഹിച്ചു. അഷ്ക്കര്‍, കുമാരി, സഹദേവന്, ഭവദാസ്, സി കൃഷ്ണകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നേരറിയാന്‍ നേരിട്ടറിയാന്‍
ജനകീയ അദാലത്ത് നടത്തും
പാലക്കാട്: നഗരസഭയില്‍ വിവിധ ആവശ്യങ്ങെളുമായി എത്തുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നതിനും അവ ഏറ്റെടുത്ത് ശാശ്വത പരിഹാരം കാണുന്നതിനുമായി ബിജെപി മുനിസിപ്പല്‍ കമ്മറ്റി ജൂണ്‍ 21 മുതല്‍ 28 വരെ ജനകീയ അദാലത്ത് നടത്തുന്നു.
നേരറിയാന്‍ നേരിട്ടറിയാന്‍ എന്ന മുദ്രാവാക്യവുമായി നഗരത്തിലെ മുഴുവന്‍ വാരഡുകളിലും പരാതി സ്വികരിക്കുകയും പ്രശ്ന പരിഹാരത്തിനായി പ്രത്യേക സെല്‍ രൂപികരിക്കുകയും ചെയ്തു.
ഇതോടൊപ്പം തന്നെ നഗരത്തിലെ സമഗ്ര പുരോഗതിക്ക് ആവശ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമെന്നും പാലക്കാട് മുനിസിപ്പല്‍ കമ്മറ്റി കണ്‍വീനര്‍ പി.സ്മിതേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: