പാലാ: എസ്എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ ലക്ഷം മുട്ട എന്ന പദ്ധതിയും വീട്ടിലൊരുവണ്ടി പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്ന് യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ അറിയിച്ചു.
കേരള പൗള്‍ട്രിഫാം കോര്‍പറേഷന്റെ സഹകരണത്തോടെ മീനച്ചില്‍ യൂണിയനുകീഴിലെ മുഴുവന്‍ വീടുകളിലും മുട്ടക്കോഴികളെ വിതരണംചെയ്യുന്ന പദ്ധതിയാണ് ലക്ഷം മുട്ട. യൂണിയനിലെ പതിനാലായിരത്തോളം കുടുംബങ്ങളിലായി ഒരുലക്ഷത്തോളം മുട്ടക്കോഴികളെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വീട്ടമ്മമാര്‍ക്ക് സ്വന്തമായൊരു വരുമാനം എന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
യമഹാ കമ്പനിയുമായി ചേര്‍ന്നാണ് വീട്ടിലൊരുവണ്ടി പദ്ധതി നടപ്പാക്കുന്നത്. ഏഴായിരം രൂപ അടച്ചാല്‍ ഒരു സ്കൂട്ടര്‍ സ്വന്തമാക്കാം. തവണവ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി പിയാജിയോ കമ്പനിയുമായി ചേര്‍ന്ന് ലഘു തവണ വ്യവസ്ഥയില്‍ ആപേ ഓട്ടോറിക്ഷകളും ഉടന്‍ വിതരണം ചെയ്യും. ഇഷ്ടപ്പെട്ട വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി യൂണിയന് അങ്കണത്തില്‍ വാഹന ഡിസ്പ്ലെയും ആരംഭിച്ചു. വിവരങ്ങള്‍ക്ക് 04822 212525.
പ്രതികരിക്കാൻ ഇവിടെ എഴുതുക: