അഗളി: അഗളി പഞ്ചായത്തിലെ മഞ്ഞച്ചോലപ്രദേശത്ത് കൂറ്റന്‍ മാഞ്ചിയം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്താന്‍ നീക്കം. ഉടമസ്ഥ തര്‍ക്കം നിലനിലക്കുന്നതിന്റെ പേരില്‍ അദകൃതര്‍ കണ്ണടക്കുന്നത് മോഷ്ടാക്കള്‍ക്ക് തണലാകുന്നു. മാഞ്ചിയം തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ഹരിത പ്ലാന്റേഷന് എന്ന സ്ഥാപനത്തിന്റെ കൈവശമിരിക്കുന്നതും കേസ് നിലവിലുള്ളതിനാല്‍ ഹൈക്കോടതിയെ ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഏറ്റെടുത്ത് മാനേജ്ചെയ്തുവരുന്നതുമായ ഭൂമിയില്‍ നിന്നാണ് മരംകൊള്ള.
1984 -85 കാലഘട്ടത്തിലാണ് മാഞ്ചിയം തട്ടിപ്പുകേസില്‍ അകപ്പെട്ട ഹരിതാ പ്ലാന്റേഷന് കമ്പനിയുടെ രംഗപ്രവേശം. മൂപ്പെത്തിയ ഇരുപത് മാഞ്ചിയം മരങ്ങളും രണ്ടു സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം വാങ്ങി മാഞ്ചിയം കൃഷിയാരംഭിച്ചു. പ്രദേശത്ത് മൂന്നു ഭാഗങ്ങളിലായി നൂറോളം ഏക്കര്‍ ഭൂമിവാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ മഞ്ഞച്ചോലയിലുള്ള മുപ്പത് ഏക്കര്‍ ഭൂമിയിലെ മാഞ്ചിയം മരങ്ങളാണ് വെട്ടിയെടുക്കുന്നത്.
2010 മെയ് ഏഴിന് ഹരിത പ്ലാന്റേഷനുമായി ബന്ധമില്ലാത്ത മറ്റൊരാള്‍ മാഞ്ചിയം മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കള്ളമല വില്ലേജ് ഓഫീസര്‍ ഹൈകോര്‍ട്ട് ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആ റിപ്പോര്‍ട്ടില്‍ വില്ലേജ് ഓഫീസിലെ രേഖപ്രകാരം ഹരിത പ്ലാന്റേഷന് എന്ന പേരില്‍ കള്ളമല വില്ലേജില്‍ വസ്തുവകകള്‍ ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 13.4170 ഹെക്ടര്‍ വസ്തുക്കള്‍ പ്രത്യേകിച്ച് അവകാശികളാരുമില്ലാത്തവിധം വിവിധ തണ്ടപ്പേരുകളിലായി കിടക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്
അതേസമയം അന്വേഷണത്തില്‍ വസ്തുവകകള്‍ ഹരിത പ്ലാന്റേഷന്റെ വകയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും 458, 459 നമ്പറില്‍പ്പെട്ട നാല് ഏക്കര്‍ ഭൂമിയുടെ 460/1,461/5 എന്നീ നമ്പറുകളില്‍പ്പെട്ട രണ്ടര ഏക്കര്‍ ഭൂമിയും ജല്ലിപ്പാറ സ്വദേശിയും കരുനാഗപ്പള്ളി സ്വദേശിയും കൈയേറിയിട്ടുണ്ടെന്നും ജല്ലിപ്പാറ സ്വദേശി ഹരിതാ പ്ലാന്റേഷന്റെ വസ്തുക്കള്‍ പലര്‍ക്കായി പാട്ടത്തിനു നല്കി ലാഭം കൊയ്യുന്നതായും ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിലെ മാഞ്ചിയം മരങ്ങള്‍ മുറിച്ചുവിറ്റിട്ടുള്ള കാര്യം ബോധ്യപ്പെട്ടിട്ടുണെ്ടന്നും അനന്തര നടപടികള്‍ക്കായി ഹൈകോര്‍ട്ട് ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് കള്ളമല വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഭൂമിയിലാണ് ഇപ്പോള്‍ മരംമുറി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: